Wednesday, March 2, 2011

ഒരു വിഷുപ്പുലരിയുടെ ഓര്‍മ്മ്യ്ക്ക്ക്.............

ജോസപ്പന്‍ ------- അങ്ങിനെയായിരുന്നു, ഞങ്ങള്‍ കൂട്ടുകാര്‍ ജോസഫിനെ വിളിച്ചിരുന്നത്.വലിയ കുസ്രുതിക്കാരനായിരുന്നു , അവന്‍. ---ഒപ്പം വഴക്കാളിയും.  പൊക്കമുള്ള കശുവിന്മാവിലും മറ്റും വലിഞ്ഞുകയറി കശുവണ്ടി ശേഖരിക്കലായിരുന്നു അവന്റെ  വിനോദം.അവന്‍ കയറുന്ന മാവിനുതാഴെ മധുരമുള്ള മാങ്ങകള്‍ക്കുവേണ്ടി ഞങ്ങള്‍ അക്ഷമയോടെ കാത്തുനിന്നു. മാങ്ങകള്‍  ഓരോന്നും അടര്‍ത്തി , കശുവണ്ടി മുരുക്കി ട്രൌസറിന്റെ കീശയില്‍ ഇട്ടശേഷം മാങ്ങ താഴേക്ക് ഇട്ടുതന്നുകൊണ്ടിരുന്നു.
ഓരോന്നു വീഴുമ്പോഴും അതു കൈക്കലാക്കാന്‍ ഞങ്ങള്‍ മാവിനുചുറ്റും മത്സരയോട്ടംതന്നെ നടത്തി.
ആകെ ബഹളമയം.........സ്തലമുടമ കണ്ടാല്‍ ആകെ കുഴപ്പമാകും....വലിയ ചൂരലുമായാണ് അയാളുടെ വരവ്.
പിടിക്കപ്പെട്ടാല്‍ അടിയുറപ്പ്.....!
പതിവ് തെറ്റിയില്ല , അന്നും ചീത്ത വിളിയോടെ ചൂരല്‍കഷായവുമായി കക്ഷി രംഗത്തെത്തി.ഞങ്ങള്‍ ജീവനുംകൊണ്ട് തലങ്ങും വിലങ്ങും ഓടി.
പക്ഷെ മാവിനുമുകളില്‍ കുടുങ്ങിപ്പോയ ജോസപ്പന് താഴെ ഇറങ്ങാനായില്ല.
ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ലല്ലോ................
പതിയെ താഴെയിറങ്ങി മുതലാളിയുടെ മുന്‍പില്‍ മാപ്പപേക്ഷിച്ചു.......മേലില്‍ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു നോക്കി.......ആരുകേള്‍ക്കാന്‍....?
കൈ നീട്ടെടാ.........മുതലാളി ഗര്‍ജ്ജിച്ചു.
നിന്നോട് കഴിഞ്ഞ ദിവസവും മാവില്‍കയറരുതെന്ന് പറഞ്ഞതല്ലെ. --- പറഞ്ഞുതീരുമുംബ് അടി വീണുകഴിഞ്ഞു. വേദനകൊണ്ട് പുളഞ്ഞ ജോസപ്പനെ അയാള്‍ വീണ്ടും വീണ്ടും തല്ലിക്കൊണ്ടിരുന്നു..
തൊട്ടപ്പുറത്തെ വീടിന്റെ മറവില്‍ ഒളിച്ചിരുന്ന ഞങ്ങള്‍ നിസ്സഹായരായി എല്ലാം കാണുന്നുണ്ടായിരുന്നു
ഒടുവില്‍ അയാള്‍ അവനെ വിട്ടയച്ചു , മേലില്‍ ഇവിടെ കണ്ടുപോകരുതെന്ന താക്കീതോടെ........
നിറമിഴികളോടെ ശിരസ്സുതാഴ്ത്തി നടന്നുവരുന്ന ജോസപ്പനോട് ഞങ്ങള്‍ക്ക് സഹതാപം തോന്നി.....
അടുത്തുവന്ന അവനെ ഞങ്ങള്‍ ആശ്വസിപ്പിച്ചു...............

അല്‍പ്പനേരം ഒന്നും മിണ്ടാതെ നിന്ന അവന്‍ പെട്ടെന്ന് കീശയില്‍ നിന്നും കശുവണ്ടികള്‍ എടുത്ത് ഞ്ങ്ങള്‍ക്കുനേരെനീട്ടിയിട്ടുപറഞ്ഞു --നിങ്ങളിത് സൂക്ഷിച്ചു വച്ചോ. ഇതുകൊടുത്ത് വിഷുവിന് നമുക്ക് പടക്കം വാങ്ങാം...........
ഞങ്ങളുടെ വിഷു ആഘോഷത്തിനുവേണ്ടിയാണല്ല്ല്ലോ പാവം തല്ലുകൊണ്ടതെന്നോര്‍ത്തപ്പോള്‍ എല്ലാവര്‍ക്കും വിഷമമായി,നേരം വൈകിയതിനാല്‍ എല്ലാവരും പിരിഞ്ഞു....
സന്ധ്യയോടെ നിലവിളക്കിന് മുന്നില്‍ നാമം ജപിച്ചിരുന്ന ഞാന്‍ ജോസപ്പന്റെ ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടി പുറത്തിറങ്ങി...............
കണ്ട കാഴ്ച്ച ഹ്രുദയഭേദകമായിരുന്നു..................
ജോസപ്പനെ വിവസ്ത്രനാക്കി വീട്ടിലെ നാട്ടുമാവില്‍ കൈകള്‍ രണ്ടും പിന്നിലേക്കുകെട്ടിയിട്ട് അവന്റെ അമ്മ തല്ലുകയാണ്.........................
നടന്ന സംഭവങ്ങള്‍ അത്രയും ഇതിനോടകം മുതലാളി അവന്റെ അമ്മയെ ധരിപ്പിച്ചിരുന്നു............
അതിന്റെ പ്രതികരണമാണ്..................
ഏതോ ഉന്മാദം ബാധിച്ചപോലെ ആ സ്ത്രീ അവനെ അതിക്രൂരമായി പ്രഹരിച്ച്കൊണ്ടേയിരുന്നു...................
അടിയേറ്റ് പുളഞ്ഞ അവന്‍ വേദനകൊണ്ട് അലറിക്കരഞ്ഞു.
വളരെ മുന്‍പേ ഭര്‍ത്തവ് ഉപേക്ഷിച്ച അവര്‍ വളരെ കഷ്ടപ്പെട്ടണ് അവനെ വളര്‍ത്തിയത്.സ്വന്തം മകന്‍ അടുത്ത പറമ്പിലെ കശുവണ്ടി മോഷ്ടിച്ചത് അവര്‍ക്ക് മാനക്കേടുണ്ടാക്കിയിരുന്നു.
കരച്ചില്‍ കേട്ട് കൂട്ടുകാരെല്ലാവരും ഓടിയെത്തിയെങ്കിലും അമ്മയെ തടയാനായില്ല. കലിയടങ്ങാത്ത ആ അമ്മ ഒടുവില്‍ കാന്താരി മുളക് പൊട്ടിച്ച് അവന്റെ കണ്ണില്‍ തേച്ചു.......................!
ഒരാര്‍ത്തനാദത്തോടെ കെട്ടുപൊട്ടിച്ച് അവന്‍ ഓടി പറമ്പിലെ കുളത്തില്‍ ചാടി.ബഹളം കേട്ട് അയല്പക്കക്കാര്‍
ഓടിക്കൂടി കുളത്തില്‍ നിന്നും ജോസപ്പനെ പൊക്കിയെടുത്ത് കരയില്‍ കിടത്തി നാട്ടുകാരില്‍ ആരോ നീറ്റല്‍ ശമിക്കാന്‍ അവന്റെ കണ്ണില്‍ വെളിച്ചെണ്ണ തടവി.................
അപ്പോഴും അവന്‍ ഏങ്ങലടിക്കുന്നുണ്ടായിരുന്നു...........................................
---------------------------------------------------------------------------------------------------------------------------
പിന്‍ കുറിപ്പ് : ജോസപ്പന്‍ വളര്‍ന്നു വലുതായി വിവാഹിതനായി. അറബി നാ‍ട്ടില്‍ ജോലി നേടി.മൂന്നു പെണ്മക്കളേയും നല്ല നിലയില്‍ വിവാഹം ചെയ്തയച്ചു.ഒടുവില്‍ 2010 ഡിസംബറില്‍ ക്യാന്‍സര്‍ രോഗം ബാധിച്ചു മരിച്ചു..................! ജോസപ്പന്റെ ഓര്‍മ്മയ്ക്കായി ഞാനിത് സമര്‍പ്പിക്കുന്നു.....................
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------------------------------------------------------------

Sunday, January 30, 2011

Tuesday, January 25, 2011

പപ്പരാസികള്‍..........

അധികാരമുള്ളിടത്തേ.....ആള്‍ക്കൂട്ടമുള്ളൂ...............

അഭിവാദ്യങ്ങള്‍.......

കേന്ദ്ര ഊര്‍ജ്ജ വകുപ്പ് സഹമന്ത്രി ---കെ.സി.വേണുഗോപാല്‍

Monday, January 24, 2011

മേളപ്പെരുക്കം.....


സായാന്നസൂര്യന്റെ പൊങ്കിരണമേറ്റ്................!

നാട്ടിന്‍പുറങ്ങളിലെ ഈ കാഴ്ചകളും മാഞ്ഞുതുടങ്ങിയിരിക്കുന്നു...........ഒരു തുംബിക്കുപോലും പറന്നുവന്നിരിക്കന്‍ ഇടമില്ലാതെ..............!

Saturday, January 22, 2011

ലോകം ചുട്ടെരിക്കാന്‍ ഇത്തിപ്പോന്ന ഈ കുഞ്ഞന്‍ തീപ്പെട്ടിക്കൊള്ളി ധാരാളം..................


അങ്ങനെ നടന്നു നടന്നു അയ്യപ്പന്‍ നാട്ടിലെത്തി......!

നാടറിയാതെ......ഭാഷയറിയാതെ......അയ്യപ്പന്‍ നടക്കുകയായിരുന്നു,ഇരുപത്തിയഞ്ചു ദിവസങ്ങളായി.എങ്ങനേയും വീട്ടിലെത്തി ഭാര്യയേയും മക്കളേയും കാണണമെന്ന് ആഗ്രഹം നടത്തത്തിന് വേഗത കൂട്ടി. അപരിചിത മുഖങ്ങളും അറിയാഭാഷയും അയ്യപ്പനില്‍ ചിലപ്പോഴെങ്കിലും ഭീതി വിതച്ചു. പലപ്പോഴും നടത്തം അവസാനിച്ചത് തുടങ്ങിയേടത്തു തന്നെ!.വീണ്ടും ദിവസങ്ങളോളം വിശപ്പും ദാഹവും സഹിച്ചുകൊണ്ടുള്ള നടത്തം. ഒടുവില്‍ അയ്യപ്പന്‍ നാട്ടില്‍ തിരിച്ചെത്തി, ഭര്യയേയും മക്കളേയും കണ്‍കുളിര്‍ക്കേ കണ്ടു.....
       തന്റെ താമസസ്ത്ലലത്തിനടുത്തുനിന്നും തീര്‍ഥയാത്ര പുറപ്പെട്ട സംഘത്തിന് ആഹാരം പാചകം ചെയ്തുകൊടുക്കാന്‍ നിയോഗിക്കപ്പെട്ടയാളായിരുന്നു അയ്യപ്പന്‍.  ചോറ്റാനിക്കര,കൊടുങ്ങല്ലൂര്‍,ത്രിശുര്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി സംഘം മധുരയില്‍ എത്തി.മധുര ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ പ്രാധമീക കാര്യങ്ങള്‍ക്കായി അയ്യപ്പന്‍ പുറത്തിറങ്ങി. തിരിച്ചുവന്നപ്പോഴേയ്ക്കും ഇറങ്ങിയ സ്താനത്ത് താന്‍ യാത്രചെയ്ത ബസ്സ് കണ്ടില്ല.അന്വേഷണത്തിനൊടുവില്‍ ബസ്സ് കണ്ടെത്തി അതില്‍ കയറിയിരുന്നു.യാത്രാക്ഷീണംകൊണ്ട് ഉറങ്ങിപ്പോയ അയ്യപ്പന്‍ ഇടയ്ക്കെപ്പോഴോ ഉണര്‍ന്നപ്പോള്‍ സഹയാത്രികരെല്ലാം അപരിചിതര്‍!.അപ്പോഴാണു തനിക്ക് ബസ്സ് മാറിയ വിവരം മനസ്സിലായത്. ടിക്കറ്റെടുക്കാന്‍പോലും പണം കൈവശമില്ലാതിരുന്ന അയ്യപ്പനെ ബസ്സുകാര്‍ വഴിയില്‍ ഇറക്കിവിട്ടു          അപരിചിതമായനാടിനേയും നാട്ടുകാരേയും ഭയത്തോടെയാണു അയ്യപ്പന്‍ നോക്കിക്കണ്ടത്. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ത........സ്വന്തം ഭാഷപോലും എഴുതാനോ വായിക്കാനോകഴിയാത്തയാള്‍ എങ്ങനെ അന്യ ഭാഷയായ തമിഴ് സംസരിക്കും ?....... വിശപ്പും ദാഹവും നന്നേ ക്ഷീണിതനാക്കിയെങ്കിലും അഭിമാനബോധം ആരുടെ മുന്നിലും കൈനീട്ടാന്‍ അയ്യപ്പനെ അനുവദിച്ചില്ല.                               
       മുന്നില്‍ക്കണ്ട റോഡിലൂടെ ദിശയറിയാതെ അയാള്‍ നടന്നു നീങ്ങി.രണ്ട് ദിവസത്തെ യാത്രചെയ്ത് അയാള്‍ എത്തിച്ചേര്‍ന്നതാകട്ടെ തുടങ്ങിയേടത്തുതന്നെ!.......മനസ്സെത്തുന്നിടത്ത് ശരീരം എത്തുന്നില്ലെന്നുകണ്ട്  ബസ്സ് സ്റ്റാന്ഡില്‍ കിടന്നുറങ്ങി.ഉറക്കമുണര്‍ന്ന വീണ്ടും യാത്ര തുടര്‍ന്നു.വീട്ടിലെ ചിന്തകള്‍ അയാളുടെ നടത്തത്തിനു വേഗത കൂട്ടി.
        ഏഴുദിവസത്തെ നിരന്തരമായ നടത്തത്തിനൊടുവില്‍ പേരറിയാത്ത മറ്റൊരു ബസ്സ് ഷെല്‍ട്ടറില്‍ എത്തി അവിടെയുണ്ടായിരുന്ന തമിഴര്‍ക്കൊപ്പം രാത്രി കഴിച്ചുകൂട്ടി. ഉറക്കത്തില്‍ ആരോ തട്ടിയുണര്‍ത്തി.ഉറക്കച്ച്ടവോടെ മുഖമുയര്‍ത്തി...... നോക്കുമ്പോള്‍ ചുമലില്‍ തൊട്ടുകൊണ്ട് തുകര്‍ത്തുമാത്രം ധരിച്ച് ഒരാള്‍ തനിക്കു നേരേ അഞ്ച് രൂപ നീട്ടുന്നു. വിശപ്പും ദാഹവും അവശനാക്കിയ അയാള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.ഇരുകയ്യും നീട്ടി പണം വാങ്ങി. അയ്യപ്പന്റെ കണ്ണുകള്‍ നിറഞ്ഞ്തുളുമ്പി. ദൈവം എല്ലാം കാണുന്നുണ്ട്......ഈശ്വരനാകാം തന്റെ മുന്നിലെത്തിയതെന്ന് വിശ്വസിക്കാനായിരുന്നു അയാള്‍ക്കിഷ്ടം.
       ഇതിനിടയില്‍ അയ്യപ്പനെ കൊണ്ടുപോയ തീര്‍ത്താടകസംഘം നാട്ടില്‍ തിരിച്ചെത്തി. അയ്യപ്പനെ കാണാതായ വിവരം പക്ഷേ അവര്‍ വീട്ടുകാരെ അറിയിച്ചില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ബന്ധുവായ ഒരാളോട് വിവരം പറഞ്ഞു.ബന്ധുവും മറ്റ്ചിലരും ചേര്‍ന്ന് മധുരയ്ക്ക് പുറപ്പെട്ടു. അവിടമാകെ അരിച്ചുപെറുക്കിയിട്ടും അയ്യപ്പനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല.അവിടത്തെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു.തമിഴ് പത്രങ്ങളില്‍ കാണ്മാനില്ല എന്ന വാര്‍ത്ത നല്‍കി മടങ്ങി.
      ..........നടന്നുനീങ്ങിയ ദൂരമോ ഇനി നടക്കേണ്ട ദൂരമോ അയ്യപ്പന് നിശ്ചയമില്ലായിരുന്നു. നടന്ന്  തിരുവനന്തപുരത്തെത്തിയ അയാള്‍ക്ക് നാട്ടുകാരില്‍ ചിലര്‍ ആഹാരം വാങ്ങി നല്‍കി. മധുര വിട്ടതിനുശേഷം  ഭക്ഷണം കഴിച്ചിരുന്നില്ല. തിരുവനന്തപുരത്തുനിന്നും കൊല്ലം, ആലപ്പുഴ വഴി ചേര്‍ത്തല ബസ്സ് സ്റ്റാന്‍ഡില്‍ എത്തി.തന്റെ നാടിനടുത്ത് എത്തിച്ചേര്‍ന്നതോടെ അയ്യപ്പനില്‍ എന്തെന്നില്ലാത്ത ഉണര്‍വുണ്ടാക്കി.ചേര്‍ത്തല ദേവീ ക്ഷേത്രക്കുളത്തില്‍ നന്നയൊന്ന് മുങ്ങിക്കുളിച്ചതോടെ അയാള്‍ ഉന്മേഷവാനായി.ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തെ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡിലെത്തി നാട്ടിലെ ടാര്‍ റോഡിലൂടെ എത്തുന്ന ബസ്സിലെ ചിരപരിചിതനായ കണ്ടക്ടറില്‍ നിന്നും പത്തുരൂപ കടം വാങ്ങി അയ്യപ്പന്‍ വീട്ടില്‍ തിരിച്ചെത്തി.
     ഇരുപത്തിയഞ്ച് ദിവസം തുടര്‍ച്ചയായ നടത്തം ശാരീരികമായി തളര്‍ത്തിയില്ലയെങ്കിലും വീട്ടിലെത്തിയപ്പോള്‍ കഥ മാറി.തളര്‍ന്നുവീണ അയ്യപ്പനെ ഭാര്യയും മക്കളും സാന്ത്വനിപ്പിച്ചു.ഭര്‍ത്താവിനെ തിരിച്ചുകിട്ടിയതില്‍ ഭാര്യയും മക്കളും ആഹ്ലാദത്തിലാണ്, അവര്‍ക്കൊപ്പം പുനര്‍ജ്ജന്മം കിട്ടിയപോലെ അയ്യപ്പനും.

Tuesday, January 11, 2011

അധിപന്‍..........

....മരണ തീരത്തേക്ക് ഒരു യാത്ര............

മനുഷ്യന്

സാഹസികത ഹരമാണ്.........മടക്കയാത്രയില്‍ ആരൊക്കെ അവശേഷിക്കും ?
പലരും ജീവിതത്തിലെ നൂല്‍പ്പാലത്തിലൂടെ അതി സാഹസികമായി സഞ്ചരിക്കുന്നവരാണ്..........ചിലര്‍ വിജയം വരിക്കുന്നു............മറ്റുചിലര്‍ പരാജയത്തിന്റെ പടുകുഴിയില്‍ വീണുപോകുന്നു...........

മാവേലി മാമന് വണക്കം..............


സത്യവും ധര്‍മ്മവും നീതിയും മലയാളിയുടെ മനസ്സിനു അന്യമാകുകയാണ്.............പ്രതീകമായ ഓണവും........

ഓണത്തപ്പനും എല്ലാം.............അടുത്ത തലമുറയ്ക്കു ഓര്‍മ്മിക്കാന്‍ ഒന്നും ബാക്കി വയ്ക്കാതെ.........!

ചന്ദ്രനെ വരവേല്‍ക്കാന്‍.............സുര്യന്റെ പരിത്യാഗം............

മനസ്സ് പ്രക്ഷുബ്ദമാകാരുണ്ട്.............കടല്‍ പോലെ.............!

താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു .....താഴെ നീന്തിച്ചെന്നു ഞാന്‍ പൂവ് പൊട്ടിച്ചു ....

താമരയും ആമ്പലും കുളങ്ങളും അന്യമാകുന്ന കാലത്ത് ഒരു പ്രണയ സ്മരണ പോലെ താമര വിരിഞ്ഞപ്പോള്‍ ........